Skip to main content

നോര്‍ക്ക പ്രവാസി സംരംഭകത്വ ശില്‍പശാല നാളെ പൊന്നാനിയില്‍

പ്രവാസിസംരംഭകർക്കായി നോർക്ക ബിസിനസ്സ് ഫെസിലേറ്റഷൻ സെന്ററിന്റെ (എന്‍.ബി.എഫ്.സി)  ആഭിമുഖ്യത്തിൽ  സംഘടിപ്പിക്കുന്ന ഏകദിന സംരംഭകത്വ ശില്‍പശാല നാളെ (ജൂണ്‍ 22) പൊന്നാനി റൗബ റസിഡന്‍സിയില്‍ നടക്കും. ശില്‍പശാലയുടെ ഉദ്ഘാടനം രാവിലെ 09.30 ന് പി.നന്ദകുമാര്‍ എം.എല്‍.എ നിര്‍വഹിക്കും. ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. പൊന്നാനി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ശിവദാസന്‍ ആറ്റുപുറത്ത് മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശ്ശേരി സ്വാഗതവും കോഴിക്കോട് സെന്റര്‍ർ മാനേജര്‍ സി. രവീന്ദ്രന്‍ നന്ദിയും അറിയിക്കും.  പങ്കെടുക്കാൻ താല്പര്യമുള്ളവർ  എന്‍.ബി.എഫ്.സിയിൽ  ഇമെയിൽ/ ഫോൺ മുഖാന്തിരം  പേര് രജിസ്റ്റർ ചെയ്യണം. ഇതിനായി 0471 2770534/ +91-8592958677 നമ്പറിലോ  (പ്രവൃത്തി ദിനങ്ങളിൽ-ഓഫീസ് സമയത്ത്) nbfc.coordinator@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ  ബന്ധപ്പെടണം.
 

date