Skip to main content

ലാബ് ടെക്നീഷ്യന്‍ നിയമനം

മങ്കട സാമൂഹികാരോഗ്യകേന്ദ്രത്തിലെ ലാബിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ലാബ് ടെക്‌നിഷ്യനെ നിയമിക്കുന്നു. ഗവ. അംഗീകൃത ഡി.എം.എല്‍.ടി/ ബി.എസ്.സി എം.എല്‍.ടിയും കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത.  താൽപര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റും സഹിതം ജൂണ്‍ 28 രാവിലെ 10.30 ന്  സാമൂഹികാരോഗ്യകേന്ദ്രത്തിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:  04933 239217.

 

date