Skip to main content

അധ്യാപക നിയമനം

മങ്കട ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്മന്റ്, ബുക്ക് കീപ്പിങ്, കമ്പ്യൂട്ടര്‍ വിഷയങ്ങള്‍ പഠിപ്പിക്കുവാനായി താത്കാലിക അധ്യാപകരെ നിയമിക്കുന്നു. മണിക്കൂർ അടിസ്ഥാനത്തിലാണ് വേതനം.  അംഗീകൃത ഹോട്ടൽ മാനേജ്‌മൻ്റ് ഡിഗ്രി / ഡിപ്ലോമയും പ്രവൃത്തി പരിചയവുമാണ് ഹോട്ടല്‍ മാനേജ്മെന്റ് അധ്യാപക തസ്തികയുടെ യോഗ്യത. ജൂണ്‍ 26 രാവിലെ 10 ന് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടത്തും.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ : 04933 295733

 

നിലമ്പൂര്‍ ഗവ. കോളേജില്‍ ജേണലിസം വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ജുലൈ രണ്ടിന് രാവിലെ 10.30 ന് കോളേജ് ഓഫീസില്‍ നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപഡയറക്ടറുടെ കാര്യാലയത്തില്‍  പേര് രജിസ്റ്റര്‍ ചെയ്ത നെറ്റ്, പി ജി യോഗ്യതയുള്ള ഉദ്യാഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04931-260332

date