Skip to main content

അന്താരാഷ്ട്ര യോഗ ദിനാഘോഷം

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് യൂണിറ്റ്, മലപ്പുറം നെഹ്‌റു യുവ കേന്ദ്ര, കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജിലെ എൻ.എസ്.എസ്, എൻ.സി.സി യൂണിറ്റുകൾ എന്നിവയുടെ  സംയുക്താഭിമുഖ്യത്തിൽ കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജിൽ വച്ച് അന്താരാഷ്‌ട്ര യോഗ ദിനാഘോഷം സംഘടിപ്പിച്ചു. സി.ഐ.എസ്.എഫ് കമാൻഡന്റ് പി.കെ വിശ്വകർമ്മ യോഗ സെഷന് നേതൃത്വം നൽകി. ചടങ്ങിൽ നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ ഉണ്ണിക്കൃഷ്ണൻ, ഇ.എം.ഇ.എ കോളേജ് പ്രിൻസിപ്പൽ ഡോ. എം റിയാദ്, എൻ.സി.സി ഓഫീസർ പ്രൊഫ. അബ്ദുൾ റഷീദ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മുനവർ ജാസിം എന്നിവർ സംസാരിച്ചു. യോഗാ സെഷനിൽ 200  ൽ പരം വിദ്യാർത്ഥികളും സി.ഐ.എസ്.എഫ്  പ്രതിനിധികളും പങ്കെടുത്തു.

date