Skip to main content

വ്യവസായ ഭൂമി അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ കീഴിൽ മഞ്ചേരി, പയ്യനാട് ഉള്ള ഫങ്ണൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ സംരംഭങ്ങൾ ആരംഭിക്കുവാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. റബ്ബർ അധിഷ്ഠിത പദ്ധതികൾക്കാണ് മുൻഗണന. വ്യവസായ സംരംഭം തുടങ്ങുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമായിട്ടുള്ള പയ്യനാട് വ്യവസായ എസ്റ്റേറ്റിൽ നിലവിൽ ഒഴിവുള്ളതും ഭാവിയിൽ ഒഴിവ് വരുവാൻ സാധ്യത ഉള്ളതുമായ പ്ലോട്ടുകൾ ഹയർ പർച്ചേസ് വ്യവസ്ഥയിൽ അനുവദിക്കുന്നതിനാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്.
താല്പര്യമുള്ള സംരംഭകർ തിരിച്ചറിയല്‍ കാർഡ്, പാർട്ട്ണർഷിപ് കമ്പനി ആണെങ്കിൽ ബന്ധപ്പെട്ട രേഖകൾ, പ്രൊജക്ട് റിപ്പോർട്ട്, ആവശ്യമായ ഭൂമിയുടെ വിവരങ്ങൾ തുടങ്ങിയവ സഹിതം വ്യവസായ വകുപ്പിന്റെ https://ilm.kerala.gov.in/login പോര്‍ട്ടല്‍ മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷിച്ചതിന്റെ പകർപ്പുകൾ ഓഫീസിൽ സമര്‍പ്പിക്കുകയും വേണം. അപേക്ഷ ഫീസ് ആയി 10,000 രൂപ 0851-00-102-88 എന്ന ട്രഷറി ഹെഡ് ഓഫ് അക്കൗണ്ടിൽ ഒടുക്കി ആയതിന്റെ ചെല്ലാനും അപേക്ഷയോടൊപ്പം സമർപ്പിക്കണ. സംരംഭകരെ കൂടിക്കാഴ്ച നടത്തിയ ശേഷം തയ്യാറാക്കുന്ന മുൻഗണനാ ലിസ്റ്റ് പ്രകാരമാണ് ഭൂമി അനുവദിക്കുക. ജൂലൈ അഞ്ചിന് മുമ്പായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ മലപ്പുറം സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലുള്ള ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ലഭിക്കും. ഫോണ്‍: 0483-2737405, 9747 399 591.

date