Skip to main content

നോര്‍ക്ക പ്രവാസി സംരംഭകത്വ ശില്‍പശാല 24ന് നിലമ്പൂരില്‍

പ്രവാസിസംരംഭകർക്കായി നോർക്ക ബിസിനസ്സ് ഫെസിലേറ്റഷൻ സെന്ററിന്റെ (എന്‍.ബി.എഫ്.സി)  ആഭിമുഖ്യത്തിൽ  സംഘടിപ്പിക്കുന്ന ഏകദിന സംരംഭകത്വ ശില്‍പശാല ജൂണ്‍ 24 ന് നിലമ്പൂര്‍ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30 ന് നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം  ശില്‍പശാല ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ  എന്‍.ബി.എഫ്.സിയിൽ  ഇമെയിൽ/ ഫോൺ മുഖാന്തിരം  പേര് രജിസ്റ്റർ ചെയ്യണം. ഇതിനായി 0471-2770534/ +91-8592958677 നമ്പറിലോ  (പ്രവൃത്തി ദിനങ്ങളിൽ-ഓഫീസ് സമയത്ത്) nbfc.coordinator@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ  ബന്ധപ്പെടണം.

date