Skip to main content

അന്തര്‍ദേശീയ യോഗദിനം ആചരിച്ചു

''യോഗ വ്യക്തിക്കും സമൂഹത്തിനും'' എന്ന ആശയത്തോടെ നാഷണല്‍ ആയുഷ് മിഷന്റെ നേതൃത്വത്തില്‍ വി.കെ.എന്‍ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 10-ാമത് അന്തര്‍ദേശീയ യോഗദിനം ആചരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് ഉദ്ഘാടനം നിര്‍വഹിച്ചു. നാഷണല്‍ ആയുഷ് മിഷന്‍ യോഗ ഇന്‍സ്ട്രക്ടര്‍മാര്‍ പരിശീലനം നല്‍കിയ സംസ്ഥാന- ദേശീയതല യോഗ ചാമ്പ്യന്‍ഷിപ്പുകളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഭാരതീയ ചികിത്സാ വകുപ്പ്  ജില്ലാ  മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇ.എ സോണിയ അധ്യക്ഷയായി. യോഗ ആന്‍ഡ് നാച്ചുറോപ്പതി മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.കെ. റെനി ആമുഖപ്രഭാഷണം നടത്തി. നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ശരണ്യ ഉണ്ണികൃഷ്ണന്‍, യോഗ & നാച്ചുറോപ്പതി മെഡിക്കല്‍ ഓഫീസര്‍ ഡോ.ടിനു ജോര്‍ജ്, എ.എം.എ.ഐ ജില്ലാ സെക്രട്ടറി ഡോ.ഹനിനി എം രാജ്, ജില്ലാ കായിക കൗണ്‍സില്‍ പ്രസിഡന്റ് കെ.ആര്‍ സാംബശിവന്‍, തൃശൂര്‍ യോഗ അസോസിയേഷന്‍ സെക്രട്ടറി എം പി പ്രശാന്ത്, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഡോ. എം.എസ് രോഹിത് തുടങ്ങിയവര്‍ സംസാരിച്ചു. 350 ഓളം പേര്‍ പങ്കെടുത്ത പരിപാടിയില്‍ വിവിധ ഡിസ്‌പെന്‍സറികളിലെ യോഗ ഇന്‍സ്ട്രക്ടര്‍മാരും യോഗ വിദ്യാര്‍ഥികളും, സെന്റ് മേരീസ് കോളജിലെ വിദ്യാര്‍ഥികളും പ്രോട്ടോകോള്‍ യോഗയും യോഗ നൃത്തവും അവതരിപ്പിച്ചു.

date