Skip to main content

കെട്ടിടം നിർമ്മാണ ഉദ്ഘാടനം

കാറളം ഗ്രാമപഞ്ചായത്തിൽ ഹെൽത്ത് ഗ്രാൻഡ് ഉപയോഗിച്ച് നിർമ്മിക്കുന്ന കാറളം എഫ്.ഡബ്ലിയു.യു.സി കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുനിൽ മാലാന്ത്ര അധ്യക്ഷനായി. 1500 സ്ക്വയർ ഫീറ്റിലാണ് കെട്ടിടം നിർമ്മിക്കുക. പരിപാടിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക സുഭാഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് ചെയർമാൻ ജഗജി കായംപുറത്ത്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി റെനിൽ, ബ്ലോക്ക് മെമ്പർ മോഹനൻ വലിയാട്ടിൽ, മെമ്പർമാരായ ലൈജു ആന്റണി, ബീന സുബ്രഹ്മണ്യൻ, സുരേന്ദ്ര ലാൽ, വൃന്ദ അജിത്കുമാർ, അജയൻ തറയിൽ, ശശികുമാർ തുടങ്ങിയവർ സംസാരിച്ചു.

date