Skip to main content

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നീട്ടി

പ്രവര്‍ത്തനം നിലച്ചതും റവന്യൂ റിക്കവറി നടപടിയിലുള്ളതും മാര്‍ജിന്‍ മണി വായ്പ കുടിശ്ശികയുള്ളതുമായ വ്യവസായ സംരംഭങ്ങള്‍ക്കായി വ്യവസായ വകുപ്പിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി നീട്ടി.  സപ്തംബര്‍ ആദ്യവാരത്തിന്  മുമ്പ് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. വായ്പക്കാരന്‍ മരണപ്പെടുകയും ആസ്തികള്‍ ഇല്ലാതായി സ്ഥാപനം പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി പൂര്‍ണമായും തുക ഒഴിവാക്കും.  കൂടാതെ വായ്പകള്‍ക്ക് പിഴപലിശ പൂര്‍ണമായും ഒഴിവാക്കുകയും പലിശ ആറ് ശതമാനത്തില്‍ നിജപ്പെടുത്തി മൊത്തം പലിശയുടെ 50 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.   പദ്ധതിയുടെ ഭാഗമാകുന്ന സ്ഥാപനങ്ങള്‍ക്ക് 50 ശതമാനം തുക ആദ്യ ഗഡുവായും ബാക്കി തുക സപ്തംബര്‍ 10നകം ഒന്നോ രണ്ടോ ഗഡുക്കളായി അടക്കാനും അനുമതി ലഭിക്കും.   വിശദ വിവരങ്ങള്‍ ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക് വ്യവസായ ഓഫീസുകള്‍, അതാത് ബ്ലോക്ക് മുനിസിപ്പാലിറ്റി വ്യവസായ വികസന ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും.  ഫോണ്‍: 9946946167, 8547031966, 9446057465, 0497 2700928.
 

date