Post Category
സ്രാങ്കര്മാര്ക്ക് പരിശീലനം
മത്സ്യബന്ധന യാനങ്ങളില്‍ ജോലി ചെയ്യുന്ന സ്രാങ്കര്മാര്ക്ക് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് വരെയെങ്കിലും പഠിച്ചിട്ടുള്ള 21നും 55നും ഇടയില്‍ പ്രായമുള്ള സ്രാങ്കര്മാരായിരിക്കണം അപേക്ഷകര്‍. രജിസ്റ്റര്‍ ചെയ്ത മത്സ്യബന്ധന യാനങ്ങളില്‍ സ്രാങ്ക് എഞ്ചിന് ഡ്രൈവറായി രണ്ട് വര്‍ഷത്തെയോ അല്ലെങ്കില്‍ ഡെക്ക്ഹാന്റ് ആയി അഞ്ച് വര്‍ഷത്തെയോ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അപേക്ഷ ജൂണ്‍ 30നകം മത്സ്യഭവന് ഓഫീസുകളിലോ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലോ ലഭ്യമാക്കണം. ഫോണ്‍: 0497 2731081.
date
- Log in to post comments