Skip to main content

അധ്യാപക നിയമനം

        തിരുവനന്തപുരം, കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളേജിന്റെ നിയന്ത്രണ പരിധിയിൽ ബാലരാമപുരം, തേമ്പാമുട്ടത്ത് പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സെന്ററിൽ താത്കാലിക അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നിശ്ചിത ദിവസം രാവിലെ 10 മണിക്ക് സ്ഥാപന മേധാവി മുമ്പാകെ അഭിമുഖത്തിനു ഹാജരാകണം. ഇംഗ്ലീഷ് ആൻഡ് വർക്ക് പ്ലേസ് സ്കിൽ താത്കാലിക അധ്യാപക നിയമനത്തിന് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും SET മാണ് യോഗ്യതജൂലൈ 2ന് ഇന്റർവ്യൂ നടക്കുന്നത്. വിശദവിവരങ്ങൾക്ക്: 0471 2491682, ഇ-മെയിൽwptctvm@yahoo.co.in

പി.എൻ.എക്സ്. 2469/2024

date