Skip to main content

സ്പോർട്സ് സ്കൂൾ തസ്തികകളിലെ  യോഗ്യതയിലും വയസ്സിലും ഭേദഗതി വരുത്തി

കായിക യുവജന കാര്യാലയത്തിന് കീഴിലുള്ള ജി.വി.രാജാ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, സ്പോർട്സ് ഡിവിഷൻ കുന്നംകുളം (തൃശ്ശൂർ) എന്നീ സ്പോർട്സ് സ്കൂളുകളിൽ 2024-25 അധ്യയന വർഷം വാർഡൻ കം ട്യൂട്ടർ, കെയർ ടേക്കർ, സ്പോർട്സ് സ്റ്റോർ കീപ്പർ, ധോബി, ഗ്രൗണ്ട്സ് മെയിന്റനർ കം ഗാർഡനിംഗ് സ്റ്റാഫ്, കമ്പ്യൂട്ടർ അസിസ്റ്റന്റ്, റീഹാബിലിറ്റേഷൻ നഴ്സിങ് അസിസ്റ്റന്റ്, ലൈബ്രേറിയൻ എന്നീ തസ്കികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ജൂൺ 11ന് അപേക്ഷ ക്ഷണിച്ചിരുന്നു. പ്രസ്തുത നോട്ടിഫിക്കേഷനിൽ യോഗ്യതയിലും വയസിലും ഭേദഗതി വരുത്തി യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ജൂൺ 11 ലെ നോട്ടിഫിക്കേഷൻ പ്രകാരം അപേക്ഷ സമർപ്പിച്ചവർ വീണ്ടും അപേക്ഷ സമർപ്പിക്കേണ്ടതില്ല. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ ഒന്നിന് വൈകിട്ട് 5 മണി. അപേക്ഷകൾ dsyagok@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ, തപാൽ മുഖേനയോ ഡയറക്ടർ, ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ്, ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയം വെള്ളയമ്പലം, തിരുവനന്തപുരം- 33, പിൻ- 695033 എന്ന വിലാസത്തിൽ ജൂലൈ 1ന് വൈകിട്ട് 5 മണിക്ക് മുമ്പായി സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9746661446 (സ്പോർട്സ് ഡെമോൺസ്ട്രേറ്റർ) എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

പി.എൻ.എക്സ്. 2471/2024

date