Skip to main content

വാക് ഇൻ ഇന്റർവ്യൂ

വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. പ്ലസ് ടു, ഗവ. അംഗികൃത ഡി.എം.എല്‍.ടി/ ബി.എം.എല്‍.ടി വിജയവും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് ലാബ് ടെക്നീഷ്യനു വേണ്ട യോഗ്യത. ബി.ഫാം/ ഡി.ഫാം വിജയവും ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് ഫാര്‍മസിസ്റ്റിനു വേണ്ട യോഗ്യത.  സർക്കാർ / അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ മുൻ പരിചയം ഉള്ളവർക്കും സി.എച്ച്.സി.യുടെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും മുൻഗണന ലഭിക്കും. നിയമനത്തിനായി ജൂണ്‍ 26 രാവിലെ 10.30 ന് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് കൂടിക്കാഴ്ച നടത്തും. യോഗ്യരായ അപേക്ഷകർ സർട്ടിഫിക്കറ്റുകളുടെ അസ്സലും, പകർപ്പുകളും, പ്രവൃത്തി പരിചയം തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം തയ്യാറാക്കിയ ബയോ ഡാറ്റയും സഹിതം ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0494 2457642.

date