Skip to main content

കുടിശിക ഒറ്റത്തവണയായി തീര്‍പ്പാക്കാന്‍ അവസരം

വ്യവസായ വാണിജ്യ വകുപ്പില്‍ നിന്ന് വിതരണം ചെയ്ത മാര്‍ജിന്‍ മണി വായ്പയില്‍ കുടിശികയുളളവര്‍ക്ക് ഒറ്റത്തവണയായി കുടിശിക തീര്‍പ്പാക്കാന്‍ അവസരം നല്‍കുന്നു. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി സെപ്റ്റംബര്‍ 10 വരെയാണ്. മാര്‍ജിന്‍ മണി ലോണിന്റെ കുടിശികയുളള എല്ലാ യൂണിറ്റുകളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജനറല്‍ മാനേജര്‍ ജില്ലാ വ്യവസായ കേന്ദ്രം ഇടുക്കി അറിയിച്ചു.  ഫോൺ: 04862 235207.

 

date