Skip to main content

നെറ്റ് സീറോ കാർബൺ കേരളം ഏകദിനശില്പശാല (നാളെ) ചൊവ്വാഴ്ച (25-06-2024)

നവകേരളം കർമപദ്ധതി ഹരിത കേരളം മിഷന്റെ  നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ കാമ്പയിന്റെ ഭാഗമായി കാർബൺ സംഭരണം കണക്കാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ഏകദിന ശിൽപ്പശാല ജൂൺ 25ന് (നാളെ) രാവിലെ 10.30  മുതൽ തിരുവനന്തപുരം തൈക്കാട്  പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസിൽ സംഘടിപ്പിക്കും. നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ.ടി.എൻ സീമ ഉദ്ഘാടനം ചെയ്യും.

കാർബൺ സംഭരണം കണക്കാക്കൽ വിവര ശേഖരണത്തിന് ഏറ്റവും ലളിതവും അനുയോജ്യവുമായ രീതിശാസ്ത്രം സംബന്ധിച്ച് വിദഗ്ധരുടെ അവതരണങ്ങൾ ഉൾപ്പെടുത്തിയാണു  ശില്പശാല സംഘടിപ്പിക്കുന്നത്. വേൾഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട് (WRI), കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (KFRI), സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് (CWRDM),  ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (JNTBGRI), സോഷ്യൽ ഇൻഷേറ്റീവ് ഫോർ ഗ്ലോബൽ നർച്ചറിങ് (SIGN), കേരളത്തിലെ വിവിധ സർവകലാശാലകൾ എന്നിവടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരും, ഈ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖരും,ഹരിതകേരളം മിഷൻ പ്രതിനിധികളും ശിൽപ്പശാലയിൽ പങ്കെടുക്കും.

പി.എൻ.എക്സ്. 2482/2024

date