Skip to main content

നെറ്റ് സീറോ കാര്‍ബണ്‍ കേരളം; ഏകദിന ശില്‍പ്പശാല ഇന്ന്

    നവകേരളം കര്‍മപദ്ധതി ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന 'നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ' കാമ്പയിന്റെ ഭാഗമായി കാര്‍ബണ്‍ സംഭരണം കണക്കാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഏകദിന ശില്‍പ്പശാല ഇന്ന് (ജൂണ്‍ 25) രാവിലെ 10.30  മുതല്‍ തിരുവനന്തപുരം തൈക്കാട് പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസില്‍ നടക്കും. നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍ സീമ ഉദ്ഘാടനം ചെയ്യും.
    കാര്‍ബണ്‍ സംഭരണം കണക്കാക്കല്‍ വിവര ശേഖരണത്തിന് ഏറ്റവും ലളിതവും അനുയോജ്യവുമായ രീതിശാസ്ത്രം സംബന്ധിച്ച് വിദഗ്ധരുടെ അവതരണങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്.
    വേള്‍ഡ് റിസോഴ്സസ് ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സ് ഡവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റ്,  ജവഹര്‍ലാല്‍ നെഹ്രു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, സോഷ്യല്‍ ഇന്‍ഷ്യേറ്റീവ് ഫോര്‍ ഗ്ലോബല്‍ നര്‍ച്ചറിങ്, കേരളത്തിലെ വിവിധ സര്‍വ്വകലാശാലകള്‍ എന്നിവടങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരും, ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖരും, ഹരിതകേരളം മിഷന്‍ പ്രതിനിധികളും ശില്‍പ്പശാലയില്‍ പങ്കെടുക്കും.

date