Skip to main content

പട്ടികവർഗക്കാർക്ക് സ്വയം തൊഴിൽ പദ്ധതി

        പട്ടികവർഗത്തിൽപ്പെട്ട തൊഴിൽരഹിതർക്ക് തൊഴിൽ സംരംഭം തുടങ്ങാൻ പട്ടികവർഗ വികസന വകുപ്പും പൊതുമേഖലാസ്ഥാപനമായ മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയും സംയുക്തമായി എംപിഐയുടെ ഇറച്ചിയും ഇറച്ചി ഉത്പന്നങ്ങളും വിപണനം നടത്താനുള്ള ഷോപ്പുകൾ സ്ഥാപിച്ചു നൽകുന്നു.

        ഒരു ഗുണഭോക്താവിന് സൗജന്യമായി മൂന്ന് ലക്ഷം രൂപ മുതൽമുടക്കിലാണ് മീറ്റ് ഷോപ്പുകൾ സ്ഥാപിച്ചു നൽകുന്നത്. പ്രവർത്തന മൂലധനവും വാടകമുറിക്കുള്ള സെക്യൂരിറ്റി തുകയും ഇതിൽ ഉൾപ്പെടും. വൈദ്യുതി കണക്ഷനുള്ള 100 ചതുരശ്ര വിസ്തീർണമുള്ള കടമുറി വാടകയ്ക്കോ സ്വന്തമായോ ഗുണഭോക്താവ് കണ്ടെത്തി അറിയിക്കണം. ആകെ 10 പേർക്കാണ് ഇപ്പോൾ ആനുകൂല്യം നൽകുന്നത്. അപേക്ഷകൾ അതത് ജില്ലകളിൽ ഡെവലപ്മെന്റ് ഓഫീസറുടെ ശുപാർശയോടെ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 31. കൂടുതൽ വിവരങ്ങൾക്ക് : അസി. മാനേജർ (മാർക്കറ്റിങ്), എം.പി.ഐ ലിമിറ്റഡ്, എടയാർ പി. ഒ., കൂത്താട്ടുകുളം. ഇ-മെയിൽ : mpiedayarmkt@gmail.com. ഫോൺ : 8281110007.

 പി.എൻ.എക്സ്. 2496/2024

date