Skip to main content

കാന്റീന്‍ നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

തൃശ്ശൂര്‍ സര്‍ക്കാര്‍ മാനസികാരോഗ്യകേന്ദ്രത്തിലെ കാന്റീന്‍ 2024 അഗസ്റ്റ് 18 മുതല്‍ 2025 മാര്‍ച്ച് 31 വരെ ആശുപത്രി വികസന സമിതിയുടെ നിബന്ധനകള്‍ക്ക് വിധേയമായി ഏറ്റെടുത്ത് നടത്തുന്നതിനായി താല്‍പ്പര്യമുളള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ലഭിക്കുന്ന വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എഫ് എസ് എസ് എ ഐ സര്‍ട്ടിഫിക്കറ്റ് ഉള്ളവരും എഫ് എസ് എസ് എ ഐ നിബന്ധനകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതുമാണ്. ടെണ്ടര്‍ സമര്‍പ്പിക്കുന്ന കവറിന് പുറത്ത് 'ആശുപത്രി കാന്റീന് വേണ്ടിയുള്ള ടെണ്ടര്‍' എന്ന് രേഖപ്പെടുത്തണം. ദര്‍ഘാസ് ജൂലൈ 7 ന് രാവിലെ 11.30 നകം സര്‍ക്കാര്‍ മാനസികാരോഗ്യകേന്ദ്രം, തൃശ്ശൂര്‍-4 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0487 2383684.

date