Skip to main content

താത്പര്യ പത്രം ക്ഷണിച്ചു

പിന്നാക്ക വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട സാങ്കേതിക മേഖലയില്‍ അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും നൈപുണ്യ വികസനത്തിനുമായി പിന്നാക്ക വിഭാഗ വികസന വകുപ്പ് 'കരിയര്‍ ഇന്‍ പ്രൈവറ്റ് ഇന്‍ഡസ്ട്രി ത്രൂ പബ്ലിക് പ്രൈവറ്റ് പാര്‍ട്ടിസിപ്പേഷന്‍' എന്ന പദ്ധതി നടപ്പാക്കുന്നു. വാഹന നിര്‍മ്മാണം, ഹോട്ടല്‍ വ്യവസായം, ലോജിസ്റ്റിക്‌സ്, പോളിമര്‍ ഇന്‍ഡസ്ട്രി എന്നിവിടങ്ങളില്‍ പരിശീലനം നല്‍കുവാനും വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴില്‍ ഉറപ്പ് നല്‍കാന്‍ താത്പര്യമുള്ള സ്വകാര്യ സംരംഭകരില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. സ്ഥാപനങ്ങള്‍ക്ക് കുറഞ്ഞത് 5 വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. വിശദവിവരങ്ങള്‍ www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അവസാന തീയതി ജൂലൈ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2505663.

date