Post Category
ലോകായുക്ത സിറ്റിങ്
കേരള ലോകായുക്ത കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ക്യാമ്പ് സിറ്റിങ് നടത്തും. കണ്ണൂരിൽ ജൂൺ 27 നു രാവിലെ 10.30 ന് കണ്ണൂർ ഗവൺമെന്റ് ഗസ്റ്റ്ഹൗസ് കോൺഫറൻസ് ഹാളിലും കോഴിക്കോട് 28 നു രാവിലെ 10.30 ന് കോഴിക്കോട് ഗവ. ഗസ്റ്റ്ഹൗസ് കോൺഫറൻസ് ഹാളിലുമാണ് സിറ്റിങ്. ലോകായുക്ത ജസ്റ്റിസ് ഹാറൂൺ-അൽ-റഷീദ്ദ് പരാതികൾ പരിഗണിക്കും. സിറ്റിങ് ദിവസങ്ങളിൽ നിശ്ചിത ഫോമിലുള്ള പുതിയ പരാതികൾ സ്വീകരിക്കുമെന്ന് ലോകായുക്ത രജിസ്ട്രാർ അറിയിച്ചു.
പി.എൻ.എക്സ്. 2500/2024
date
- Log in to post comments