Skip to main content

വാക് ഇന്‍ ഇന്റര്‍വ്യു

ഇടുക്കി ഗവ:മെഡിക്കല്‍ കോളേജിലെ ഔട്ട്‌സോഴ്‌സ് താല്‍ക്കാലിക ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് പരമാവധി 89 ദിവസത്തേക്കോ, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയുളള ഉദ്യോഗാര്‍ത്ഥികള്‍ ജോലിയില്‍ പ്രവേശിക്കുന്നതുവരേയ്‌ക്കോ ഏതാണോ ആദ്യം അതുവരേക്കും  ദിവസവേതന വ്യവസ്ഥയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ജൂണ്‍ 26 ബുധൻ രാവിലെ 11 ന്  ഇടുക്കി ഗവ:മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍  വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടക്കും.  

ഡിപ്ലോമ എം.എല്‍.ടി  (ഡി.എം.ഇ)/ബി. എസ്. സി. എം. എല്‍. ടി (കെയുഎച്ച്എസ്) പാസ് സര്‍ട്ടിഫിക്കറ്റ്, കേരള  പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നീ യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം.  

ദിവസവേതനം 850/:- രൂപ (എണ്ണൂറ്റി അന്‍പത് രൂപ മാത്രം), പരമാവധി ഒരുമാസം 22,950/ രൂപ (ഇരുപത്തി രണ്ടായിരത്തി തൊളളായിരത്തി അന്‍പത് രൂപ മാത്രം).

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍, യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ             തെളിയിക്കുന്നതിനുളള രേഖകളുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, തിരിച്ചറിയല്‍ രേഖകളും ഒരു ഫോട്ടോയും സഹിതം ഇടുക്കി ഗവ:മെഡിക്കല്‍  കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍  ജൂണ്‍ 26-ന് രാവിലെ 11  മണിക്ക് ഹാജരാകണം.

50 ഉദ്യോഗാര്‍ത്ഥികളില്‍ കൂടുതല്‍ വാക്ക്-ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകുന്ന പക്ഷം                50 ല്‍ കൂടുതല്‍ വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടോക്കണ്‍ നല്‍കി വാക്ക് - ഇന്‍ - ഇന്റര്‍വ്യൂ     അടുത്തദിവസം നടത്തും. ഫോൺ:  04862 233076

 

date