Skip to main content

ശാസ്ത്രീയ പശുപരിപാലന പരിശീലനം 

 

ആലപ്പുഴ: ക്ഷീര വികസന വകുപ്പിന്റെ ഓച്ചിറ ക്ഷീരോത്പന്ന പരിശീലന വികസന കേന്ദ്രത്തിൽ ജൂലൈ 2 മുതൽ 6 വരെ ശാസ്ത്രീയ പശുപരിപാലനം പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.  താൽപര്യമുള്ളവർക്ക് ഓച്ചിറ ക്ഷീര പരിശീലന കേന്ദ്രം മുഖേനയോ ആലപ്പുഴ, കൊല്ലം ഡെപ്യൂട്ടി ഡയറക്ടർമാർ മുഖേനയോ അതത് ബ്ലോക്ക് ക്ഷീര വികസന ഓഫീസർ മുഖേനയോ രജിസ്റ്റർ ചെയ്യാം.  കഴിഞ്ഞ മൂന്ന് വർഷങ്ങളിലെപ്പോഴെങ്കിലും ഇതേ പരിശീലനത്തിൽ ഓഫ്ലൈനായി പങ്കെടുത്തവർക്ക് അർഹത ഉണ്ടായിരിക്കില്ല.  പങ്കെടുക്കുന്നവർ ജൂൺ 29 ന് വൈകിട്ട് അഞ്ചിനകം 8089391209, 04762698550 നമ്പറുകളിൽ പേര് രജിസ്റ്റർ ചെയ്യണം.  പരിശീലനത്തിൽ പങ്കെടുക്കുന്നവർ ബാങ്ക് പാസ് ബുക്കിന്റെ പകർപ്പും ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പും ഹാജരാക്കണം.  രജിസ്ട്രേഷൻ ഫീസ് 20 രൂപ.

date