Skip to main content

വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക് സെക്ഷനിലെ മാത്തൂര്‍, മാത്തൂര്‍ കെഡബ്ല്യുഎ, പായ്മൂല, പാലമണ്ഡപം, കൂളിവയല്‍, ഏഴാംമൈല്‍, അഞ്ചുകന്ന്, മയ്യമ്പാവ്, കാക്കാഞ്ചിറ, ഡോക്ടര്‍പടി, കാപ്പുംകുന്ന്, ആറാംമൈല്‍, മൊക്കം, നീര്‍വാരം  ബ്രിഡ്ജ്‌, അമ്മാനി, അമ്മാനി വയല്‍
ഭാഗങ്ങളില്‍ ഇന്ന് (ജൂണ്‍ 25) രാവിലെ 8.30 മുതല്‍ വൈകിട്ട് ആറ് വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ കീഴില്‍ അപ്പപ്പാറ ഫോറസ്റ്റ്, പനവല്ലി എമ്മടി, അപ്പപ്പാറ ടൗണ്‍, അരണപ്പാറ, നരിക്കല്‍, തോല്‍പ്പെട്ടി, വെള്ളറ, സ്ഥലങ്ങളില്‍ ഹൈ ടെന്‍ഷന്‍ ലൈനിന്റെ ടച്ചിങ്ങ്‌സുമായി ബന്ധപ്പെട്ട് ഇന്ന് (ജൂണ്‍ 25) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

 

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ ലൈനില്‍ സ്‌പേസര്‍ വര്‍ക്ക് നടക്കുന്നതിനാല്‍ വെള്ളമുണ്ട സെക്ഷനിലെ മൂളിത്തോട്, അയിലമൂല ട്രാന്‍സ്‌ഫോമറുകളുടെ പരിധിയിലും പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വര്‍ക്കുകള്‍ക്കായി പീച്ചാംകോട് ക്വാറി റോഡ് ഭാഗത്തും ഇന്ന് (ജൂണ്‍ 25) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

date