ബീറ്റ് ഫോറസ്റ്റ് ഓഫീസർ കായിക ക്ഷമതാ പരീക്ഷ
വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ(നേരിട്ടുള്ള നിയമനം- കാറ്റഗറി നമ്പര്‍: 027/2022), ബീറ്റ് ഫോറസ്റ്റ് ഓഫീസർ (എന്‍.സി.എ വിശ്വകര്‍മ്മ- കാറ്റഗറി നമ്പര്‍ : 305/2022), ബീറ്റ് ഫോറസ്റ്റ് ഓഫീസർ (തസ്തികമാറ്റം വഴിയുള്ള നിയമനം- കാറ്റഗറി നമ്പര്‍:029/2022) എന്നീ തസ്തികകളുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ട ഉദ്യോഗാർഥികള്‍ക്കായി നടത്താന്‍ നിശ്ചയിക്കുകയും പിന്നീട് പ്രതികൂല കാലവസ്ഥ കാരണം മാറ്റിവെക്കുകയും ചെയ്ത ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ജൂണ്‍ 26 മുതല്‍ വിവിധ ജില്ലകളിൽ വെച്ച് നടത്തുമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഉദ്യോഗാർഥികൾ തങ്ങളുടെ പ്രൊഫൈലിൽ നിന്നും പുതിയ അഡ്മിഷൻ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത്, അനുവദിക്കപ്പെട്ട കേന്ദ്രത്തിൽ നിർദിഷ്ട തിയ്യതിയിലും സമയത്തും അഡ്മിഷൻ ടിക്കറ്റ്, പി.എസ്.സി അംഗീകരിച്ച ഏതെങ്കിലും ഒരു അസ്സൽ തിരിച്ചറിയൽ രേഖ, നിശ്ചിത മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്, ആവശ്യമായ മറ്റ് പ്രമാണങ്ങൾ എന്നിവ സഹിതം ഹാജരാവണം. ഏതെങ്കിലും പരിശീലന കേന്ദ്രത്തിന്റെ പേരോ ലോഗോയോ പതിച്ച വസ്ത്രങ്ങൾ ധരിച്ച ഉദ്യോഗാർഥികളെ കായികക്ഷമതാ പരീക്ഷയിൽ പങ്കെടുക്കാൻ അനുവദിക്കില്ല.
- Log in to post comments