Skip to main content

വായനാ വാരാചരണം

ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വായനാ വാരാചരണ പരിപാടികള്‍ സമാപിച്ചു. സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന സമാപന പരിപാടി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ടോം ജോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സാക്ഷരതാ മിഷന്‍ പ്രസിദ്ധീകരിച്ച ഹയര്‍ സെക്കന്ററി തുല്യത പരീക്ഷാസഹായിയുടെ ജില്ലാ തല വിതരണ ഉദ്ഘാടനം നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍   കെ.റഷിദ് നിര്‍വ്വഹിച്ചു. തുടര്‍ന്ന് തുല്യതാ പഠിതാക്കള്‍ വായനാനുഭവങ്ങള്‍ പങ്കുവെച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി.വി. ശാസ്ത പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. നോഡല്‍ പ്രേരക് ഷിന്‍സി പി.ജി, തുല്യത സമ്പര്‍ക്ക പഠനകേന്ദ്രം കോ.ഓര്‍ഡിനേറ്റര്‍ ഷിജി യുവി, തുല്യത അധ്യാപകരായ സലാം കെ, എല്‍ദോസ് സി.എം, സുനില്‍കുമാര്‍ വി.കെ, അമല ജോയ് മേരി തോമസ്, ടി.കെ ബിനി എന്നിവര്‍ സംസാരിച്ചു.

date