Skip to main content

വാട്ടർ ഷെഡ് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്സ്

        മണ്ണു പര്യവേഷണ മണ്ണുസംരക്ഷണ വകുപ്പിന്റെ സംസ്ഥാനതല പരിശീലന സ്ഥാപനമായ ചടയമംഗലം നീർത്തട വികസന പരിശീലന കേന്ദ്രത്തിൽ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ) 2024 വർഷത്തെ വാട്ടർഷെഡ് മാനേജ്‌മെന്റ് ഒരു വർഷ ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത പ്ലസ് ടു/ തത്തുല്യ യോഗ്യത അല്ലെങ്കിൽ ബി.പി.പി. 10,600 രൂപയാണ് കോഴ്സ് ഫീസ്. അപേക്ഷകൾ ഈ മാസം 31ന് മുമ്പ് http://www.ignou.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. സംസ്ഥാന നീർത്തട വികസന പരിപാലന പരിശീലന കേന്ദ്രം, ചടയമംഗലം, കൊല്ലം ജില്ല, ഫോൺ: 9446446632, 9567305895. മണ്ണു പര്യവേക്ഷണ മണ്ണുസംരക്ഷണ ഡയറക്ടറേറ്റ്, തിരുവനന്തപുരം, ഫോൺ: 0471- 2339899.

പി.എൻ.എക്സ്. 2510/2024

date