Skip to main content

അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണം

        അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനാചരണത്തോട് അനുബന്ധിച്ച് എക്സൈസ് വകുപ്പിന്റെയും, വിമുക്തി മിഷന്റെയും നേതൃത്വത്തിൽ ബോധവത്കരണ പരിപാടികൾ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കും. പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം എസ്.എം.വി ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തൽ 26ന് രാവിലെ 11ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിക്കും. അഡ്വ. ആന്റണി രാജു എം.എൽ.എ അധ്യക്ഷത വഹിക്കും. സാമൂഹിക സാംസ്കാരിക മേഖലകളിലെ വിശിഷ്ട വ്യക്തികൾ പങ്കെടുക്കും. രാവിലെ ഏഴ് മണിക്ക് ലഹരി വിരുദ്ധ സന്ദേശവുമായി തിരുവനന്തപുരം വെള്ളയമ്പലം മാനവീയം വീഥിയിൽ നിന്ന് ആരംഭിക്കുന്ന സൈക്കിൾ റാലിയും, കൂട്ടയോട്ടവും എക്സൈസ് കമ്മീഷണർ മഹിപാൾ യാദവ് ഫ്ലാഗ് ഓഫ് ചെയ്യും.

പി.എൻ.എക്സ്. 2519/2024

date