Skip to main content

കെ. എസ്. ആർ. ടി. സി ഡ്രൈവിംഗ് സ്‌കൂൾ സംസ്ഥാനതല ഉദ്ഘാടനം

കെ. എസ്. ആർ. ടി. സി ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളിന്റേയും സോളാർ പവർ പ്ളാന്റിന്റേയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആനയറ കെ. എസ്. ആർ. ടി. സി സ്വിഫ്റ്റ് ആസ്ഥാനത്ത് 26ന് ഉച്ചയ്ക്ക് 12ന് നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി കെ. ബി. ഗണേഷ്‌കുമാർ അധ്യക്ഷത വഹിക്കും. കടകംപള്ളി സുരേന്ദ്രൻ എം. എൽ. എമേയർ ആര്യാ രാജേന്ദ്രൻഉദ്യോഗസ്ഥർതൊഴിലാളി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

ഉന്നത നിലവാരത്തിലുള്ള ഡ്രൈവിംഗ് പരിശീലനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ. എസ്. ആർ. ടി. സി ഡ്രൈവിംഗ് സ്‌കൂളുകൾ എന്ന പുതിയ സംരംഭത്തിന് തുടക്കമിടുന്നത്. വിവിധ ഡിപ്പോകളിൽ ആധുനിക സംവിധാനങ്ങളോടെയാണ് ഇവ ആരംഭിക്കുന്നത്.

പി.എൻ.എക്സ്. 2520/2024

date