Skip to main content

മൂകാംബിക, നാലമ്പല യാത്രകളുമായി കെ എസ് ആര്‍ ടി സി

 

കൊല്ലൂര്‍ മൂകാംബിക, തൃശൂര്‍ നാലമ്പലം, കണ്ണൂര്‍ നാലമ്പലം, പഞ്ചപാണ്ഡവ ക്ഷേത്ര ദര്‍ശനം എന്നിവിടങ്ങളിലേക്ക്  യാത്രകള്‍ ഒരുക്കി കെ എസ് ആര്‍ ടി സി.
മൂകാംബിക തീര്‍ത്ഥാടന യാത്ര
ജൂലൈ അഞ്ച്, 12, 19, 26 തീയതികളില്‍ രാത്രി 8.30 നു കണ്ണൂരില്‍ നിന്നും പുറപ്പെട്ട് രണ്ടാമത്തെ ദിവസം പുലര്‍ച്ചെ കൊല്ലൂരില്‍ എത്തും. സര്‍വജ്ഞ പീഠം കയറുന്നതിന് കുടജാദ്രിയിലേക്ക് ജീപ്പില്‍ യാത്ര.  ഞായറാഴ്ച പുലര്‍ച്ചെ 5.30 നു കൊല്ലൂരില്‍ നിന്നും പുറപ്പെട്ടു ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം, മധൂര്‍ ശിവ ക്ഷേത്രം, അനന്തപുര  മഹാവിഷ്ണു ക്ഷേത്രം എന്നിവ ദര്‍ശിച്ചു വൈകിട്ട് 7.30 നു കണ്ണൂരില്‍ എത്തിച്ചേരുന്നു. ഹോട്ടലിലെ താമസവും ജീപ്പ് സഫാരിയും ഉള്‍പ്പെടെ ഒരാള്‍ക്ക് 2850 രൂപയാണ് ചാര്‍ജ്
നാലമ്പലം (തൃശൂര്‍ )
ജൂലൈ 16, 20, 27 തീയതികളില്‍ രാവിലെ 7.30 നു കണ്ണൂരില്‍ നിന്നും പുറപ്പെട്ടു കാടാമ്പുഴ ഭഗവതി ക്ഷേത്രം, ഗുരുവായൂര്‍ എന്നിവ ദര്‍ശിച്ചു ഗുരുവായൂരില്‍ ഡോര്‍മിറ്ററിയില്‍ താമസം. രണ്ടാമത്തെ ദിവസം പുലര്‍ച്ചെ മൂന്ന് മണിക്ക് പുറപ്പെട്ടു തൃപ്രയാര്‍, ഇരിങ്ങാലക്കുട കൂടല്‍ മാണിക്യം, മൂഴികുളം, പായമ്മല്‍ എന്നീ ക്ഷേത്ര ദര്‍ശനം നടത്തി രാത്രി എട്ട് മണിക്ക് കണ്ണൂരില്‍ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര. ബുക്കിങ്ങിനു അന്വേഷണങ്ങള്‍ക്കും ഫോണ്‍: 8089463675, 9497007857.

 

date