Skip to main content

സുനാമി റെഡി പ്രോഗ്രാം സംഘടിപ്പിച്ചു

 

കേരള  സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍  ജില്ലയില്‍ നിന്നും തെരഞ്ഞെടുത്ത ഏക തീരദേശ ഗ്രാമ പഞ്ചായത്തായ അഴീക്കോട് ഗ്രാമ പഞ്ചായത്തില്‍ സുനാമി മുന്നൊരുക്ക പ്രവര്‍ത്തനത്തിന്റെ ഭാഗമായി 'സുനാമി റെഡി  പ്രോഗ്രാം' സംഘടിപ്പിച്ചു. അഴീക്കോട് പഞ്ചായത്ത് ഓഫീസില്‍ നടന്ന പരിപാടിയില്‍  ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വി പി ഷഹനാദ്, എസ് ഐശ്വര്യ, തസ്ലീം ഫാസില്‍ തുടങ്ങിയവര്‍ സംസാരിച്ചു. കേരള  സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി സ്റ്റേറ്റ് പ്രൊജക്ട് ഓഫീസര്‍ ഡോ. എം മിഥില   പദ്ധതി വിശദീകരിച്ചു.  

പഞ്ചായത്ത് അംഗങ്ങള്‍, തീരദേശ നിവാസികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, പൊലീസ്, ഫയര്‍ ആന്റ് റസ്‌ക്യൂ ഉദ്യോഗസ്ഥര്‍, വില്ലേജ് ഓഫീസര്‍മാര്‍, ദുരന്ത നിവാരണ വര്‍ക്കിങ് ഗ്രൂപ്പ് അംഗങ്ങള്‍, ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥര്‍, ആര്‍ ആര്‍ ടി വളണ്ടിയര്‍മാര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍, പി ഡബ്ല്യു ഡി എഞ്ചിനീയര്‍,  കുടുംബശ്രീ, എന്‍ ആര്‍ ഇ ജി തൊഴിലാളികള്‍, ആശ വര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍, സ്‌കൂള്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.    

date