Skip to main content

താല്‍ക്കാലിക അധ്യാപക നിയമനം

തൃക്കരിപ്പൂര്‍ ഗവ. പോളിടെക്നിക്ക് കോളേജില്‍ ബയോമെഡിക്കല്‍, കമ്പ്യൂട്ടര്‍, മെക്കാനിക്കല്‍, ബിസിനസ് മാനേജ്മെന്റ്, ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളുടെ പാനല്‍ തയ്യാറാക്കുന്നു. കൂടിക്കാഴ്ച ജൂണ്‍ 27 ന് ബയോമെഡിക്കല്‍, ബിസിനസ് മാനേജ്‌മെന്റ്, 28 ന് കമ്പ്യൂട്ടര്‍, മെക്കാനിക്കല്‍, ജൂലൈ രണ്ടിന് ഫിസിക്‌സ്, മൂന്നിന് മാത്തമാറ്റിക്സ് എന്ന ക്രമത്തില്‍ നടക്കും.
ബയോമെഡിക്കല്‍, കമ്പ്യൂട്ടര്‍, മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയ ബിരുദവും, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് ലക്ചറര്‍ തസ്തികയിലേക്ക് 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത കമ്പ്യൂട്ടര്‍ അപ്ലിക്കേഷനോടൊപ്പം എം ബി എ ബിരുദം അല്ലെങ്കില്‍ എം സി എ യും ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദവും അല്ലെങ്കില്‍ ബിടെക് കമ്പ്യൂട്ടര്‍ സയന്‍സും ബിസിനസ് മാനേജ്‌മെനറില്‍ ബിരുദാനന്തര ബിരുദവും, ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദവുമാണ് യോഗ്യത..
താല്‍പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയ  സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ബയോഡാറ്റയും സഹിതം അതാത് ദിവസങ്ങളില്‍ രാവിലെ 10 മണിക്ക് മുമ്പ് കോളേജില്‍ ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.ഫോണ്‍: 0467-2211400, 9995145988.

 

date