Skip to main content

സ്റ്റുഡന്റ് കൗൺസിലർ

കോട്ടയം: പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലെ ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ  സ്‌കൂൾ, കോരുത്തോട്, മുരിക്കുംവയൽ പ്രീമെട്രിക് ഹോസ്റ്റൽ എന്നിവിടങ്ങളിലെ സ്റ്റുഡന്റ് കൗൺസിലർ തസ്തികയിലേക്ക് 2024-25 അധ്യയന വർഷത്തേക്ക് താൽക്കാലിക നിയമനം നടത്തുന്നു. എം.എ സൈക്കോളജി/ എം.എസ്.ഡബ്ല്യു(സ്റ്റുഡന്റ് കൗൺസിലർ) പരിശീലനം നേടിയിരിക്കണം.), എം.എസ്.സി സൈക്കോളജി എന്നിവയാണു യോഗ്യത. കൗൺസിലിംഗിൽ സർട്ടിഫിക്കറ്റ് / ഡിപ്ലോമ നേടിയവർക്കും സ്റ്റുഡന്റ് കൗൺസിലിംഗ് രംഗത്ത് മുൻപരിചയം ഉള്ളവർക്കും മുൻഗണന ലഭിക്കും.
പ്രായം  25 വയസിനും 45 വയസിനും മധ്യേ. നിയമനം ലഭിക്കുന്നവർ താമസിച്ചു ജോലി ചെയ്യേണ്ടതും 200 രൂപ മുദ്രപത്രത്തിൽ സേവന വ്യവസ്ഥകൾ സംബന്ധിച്ചുള്ള കരാറിൽ ഒപ്പിടേണ്ടതുമാണ്. താത്പര്യമുള്ളവർ  വെള്ളക്കടലാസിൽ എഴുതിയ അപേക്ഷ, യോഗ്യത
സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പ്രവർത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
, അഡ്രസ് പ്രൂഫ്, ഫോട്ടോ ഐഡന്റിറ്റി കാർഡ് എന്നിവ സഹിതം ജൂലൈ അഞ്ചിനകം അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ: 04828-202751

 

date