Skip to main content

ജില്ലയിലെ ബാങ്ക് വായ്പയില്‍ 852 കോടിയുടെ വര്‍ധന; വാര്‍ഷാക വായ്പാ പദ്ധതി 111 ശതമാനം നേട്ടം

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ (2024 ജനുവരി- മാര്‍ച്ച്) ജില്ലയിലെ ആകെ ബാങ്ക് നിക്ഷേപം 55,318 കോടിയും മൊത്തം വായ്പ 36,916 കോടിയുമാണെന്ന് ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി. മുന്‍ പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വായ്പയില്‍ 852 കോടിയുടെ വര്‍ധനയാണ് ഉണ്ടായത്. നിക്ഷേപത്തില്‍ 12,893 കോടി പ്രവാസികളുടേതാണ്. വായ്പാ നിക്ഷേപ അനുപാതം 66.73 ശതമാനമാണ്. കൂടുതല്‍ ബ്രാഞ്ചുകളുള്ള പ്രമുഖ ബാങ്കുകളുടെ വായ്പാ നിക്ഷേപ അനുപാതം ഇങ്ങനെയാണ്. കേരള ഗ്രാമീണ്‍ ബാങ്ക് (77.36 ശതമാനം), കനറാ ബാങ്ക് (75.85), എസ്.ബി.ഐ (45.06), ഫെഡറല്‍ ബാങ്ക് (31.59), സൗത്ത് ഇന്തയന്‍ ബാങ്ക് (40.54).

വാര്‍ഷിക വായ്പാ പദ്ധതി പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ജില്ലയുടെ നേട്ടം 111 ശതമാനമാണെന്ന് യോഗം വിലയിരുത്തി. 18,800 കോടി ലക്ഷ്യമിട്ടതില്‍ 20,955 കോടി നല്‍കാനായി. മുന്‍ഗണനാ മേഖലയിലെ നേട്ടം 114 ശതമാനമാണ്. 15095 കോടിയുടെ വായ്പകള്‍ അനുവദിച്ചു. മറ്റു വിഭാഗങ്ങളിലെ വായ്പകള്‍ 5860 കോടി രൂപ. നേട്ടം 105 ശതമാനം.

date