Skip to main content

ലാബ് അസിസ്റ്റന്റ് നിയമനം

എടവണ്ണ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തില്‍ താത്കാലികാടിസ്ഥാനത്തില്‍ ജൂനിയര്‍ ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു. വനിതകള്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഒരു ഒഴിവാണുള്ളത്.  ഗവ. അംഗീകൃത ബി.എസ്.സി എം.എല്‍.ടി/ ഡി.എം.എല്‍.ടി, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രായം 2024 ജനുവരി ഒന്നിന് 40 കവിയരുത്.  ഉദ്യോഗാര്‍ഥികള്‍ അരീക്കോട്  ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാർ ആയിരിക്കണം. സ്വന്തമായി ഇരുചക്രവാഹനവും ഡ്രൈവിങ് ലൈസൻസും ഉണ്ടായിരിക്കണം. പ്രതിമാസം 14500 രൂപയാണ് ശമ്പളം. പ്രതിദിനം 200 രൂപ ഫ്യുവല്‍ ചാര്‍ജും ലഭിക്കും. അപേക്ഷാ ഫോം ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോമിനോടൊപ്പം വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, കൗൺസിൽ രജിസ്ട്രേഷൻ, പ്രവൃത്തി പരിചയസര്‍ട്ടിഫിക്കറ്റ്, ഇരുചക്രവാഹന ലൈസൻസ് പകര്‍പ്പുകള്‍ എന്നിവ ഉള്ളടക്കം ചെയ്യണം. ജൂലൈ ആറിന് രാവിലെ 10.30 ന് എടവണ്ണ സി.എച്ച്.സി കോൺഫറൻസ് ഹാളിൽ വെച്ച് കൂടിക്കാഴ്ച നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2701029.

date