Skip to main content

നിധി ആപ്‌കെ നികാത്ത് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും (ഇ.പി.എഫ്.ഒ) എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനും(ഇ.എസ്.ഐ.സി) സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി മലപ്പുറം ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട്‌റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. നിധി ആപ്‌കെ നികാത്ത് അല്ലെങ്കില്‍ സുവിധ സമാഗം എന്ന പേരില്‍ ജൂണ്‍ 27ന് രാവിലെ ഒമ്പതിന് പെരിന്തല്‍മണ്ണ പനമ്പിയിലെ ഇ.എം.എസ് സഹകരണ ആശുപത്രിയില്‍ വെച്ചാണ് പരിപാടി നടത്തുന്നത്. അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ തുടങ്ങി താല്‍പര്യമുള്ള വ്യക്തികള്‍ https://qrs.ly/cifwl2x എന്ന ലിങ്ക് സന്ദര്‍ശിച്ചോ  വേദിയിലെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയോ രജിസ്റ്റര്‍ ചെയ്യണം.

date