Skip to main content

ഐ.ടി.ഐ. പ്രവേശനം

 

ആലപ്പുഴ: കായംകുളം ഗവ.ഐ.ടി.ഐ.യില്‍ എന്‍.സി.വി.ടി. അംഗീകാരമുള്ള മെട്രിക് ട്രേഡുകളിലേക്ക് പ്രവേശനത്തിനായി https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കാം.  പ്രായപരിധി ബാധകമല്ല.  ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം ലഭിക്കുന്ന പ്രിന്റ് ഔട്ട് അസല്‍ രേഖകളുമായി തൊട്ടടുത്തുള്ള ഗവ.ഐ.ടി.ഐ.യില്‍ എത്തി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം.  ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ (രണ്ട് വര്‍ഷം) കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (ഒരു വര്‍ഷം) എന്നിവയാണ് ട്രേഡുകള്‍.  അപേക്ഷ ഫീസ് 100 രൂപ അവസാന തീയതി ജൂണ്‍ 29.  ഫോണ്‍ 0479 2442900.

date