Skip to main content
നവകേരള സദസിലെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ കറുകച്ചാൽ ഗ്രാമപഞ്ചായത്തിലെ 15 വയസിൽ താഴെയുള്ള കുട്ടികൾക്കു ജില്ലാ സ്‌പോർട്‌സ് കൗൺസിൽ അനുവദിച്ച ഫുട്‌ബോളിന്റെ വിതരണം സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ കോട്ടയം ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ നിർവഹിക്കുന്നു.

നവകേരള സദസിലെ നിവേദനം; കുട്ടികൾക്ക് ഫുട്‌ബോൾ നൽകി

 

കോട്ടയം: നവകേരള സദസിൽ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ 10 വിദ്യാർഥികൾക്കു ഫുട്‌ബോൾ സമ്മാനിച്ച് സ്‌പോർട്‌സ് കൗൺസിൽ. രാജ്യാന്തര യോഗ ദിനത്തോടനുബന്ധിച്ചു കോട്ടയം ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ കുട്ടികൾക്കു ഫുട്‌ബോൾ സമ്മാനിച്ചത്. 2023 ഡിസംബർ 12,13,14 തിയതികളിലായി കോട്ടയം ജില്ലയിൽ നടന്ന നവകേരളസദസിൽ കറുകച്ചാൽ ഗ്രാമപഞ്ചായത്തിലെ കായികതാരങ്ങളായ പതിനഞ്ചു വയസിൽ താഴെയുള്ള കുട്ടികൾ കായിക ഉപകരണങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി കായിക വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതേത്തുടർന്നാണ് ജില്ലാ സ്‌പോർട്‌സ് കൗൺസിലിൽ നിന്ന് കുട്ടികൾക്ക് കായിക ഉപകരണങ്ങൾ അനുവദിച്ചത്.

കറുകച്ചാൽ ഗ്രാമപഞ്ചായത്തിലെ ബിബിൻ ബിനോയി, ബിജിൽ ബിനോയി, അഡോൺ ജോബിൻ, ബി.എസ്. പ്രണവ്, മിഥുൻ മനോജ്, അഭിജിത്ത് കെ. അജി, ബിവിൻ ബിനു, സജോ വർഗീസ്, ശരത് രാജേഷ്, അർഷിൻ ഷിജോ ജോസഫ് എന്നീ കുട്ടികൾക്കാണ് മന്ത്രി ഫുട്‌ബോൾ കൈമാറിയത്.

ചടങ്ങിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ബൈജു ഗുരുക്കൾ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു, സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി എൽ. മായാദേവി എന്നിവർ പങ്കെടുത്തു.

 

 

date