Skip to main content

അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനം:മുഹമ്മദൻസിലെ കായിക ഉപാധികളുടെ ഉദ്ഘാടനം ഇന്ന്

 

ആലപ്പുഴ:എക്സൈസ് വകുപ്പിൻറെ നേതൃത്വത്തിൽ വിമുക്തി മിഷനിലൂടെ ഉണർവ് പദ്ധതിയുടെ ഭാഗമായി 2023-24 സാമ്പത്തിക വർഷത്തിൽ ആലപ്പുഴ ഗവൺമെൻറ് മുഹമ്മദൻസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സജ്ജമാക്കിയ കായിക വിനോദോപാധികളുടെ ഉദ്ഘാടനം  അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനമായ ഇന്ന് (26 ന്) നടക്കും. ഷട്ടിൽ കോർട്ട് ,വോളിബോൾ കോർട്ട് ,ക്രിക്കറ്റ് പിച്ച്, ടേബിൾ ടെന്നീസ് തുടങ്ങിയ കായിക ഉപാധികളാണ് സ്കൂളിൽ സജ്ജമാക്കിയിട്ടുള്ളത്. 5 ലക്ഷം രൂപ സർക്കാർ അനുവദിച്ചു നടപ്പിലാക്കിയ പദ്ധതിയാണിത്.പദ്ധതിയുടെ ഉദ്ഘാടനം രാവിലെ പത്തുമണിക്ക് എച്ച് സലാം എംഎൽഎ നിർവഹിക്കും. രാവിലെ 9 45 ഫ്ലാഷ് മോബോടുകൂടി പരിപാടികൾ ആരംഭിക്കും. നഗരസഭാ ചെയർപേഴ്സൺ കെ കെ ജയമ്മ അധ്യക്ഷയാവും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ ജി രാജേശ്വരി മുഖ്യപ്രഭാഷണം നടത്തും. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ് വിനോദ് കുമാർ ലഹരിവിരുദ്ധ സന്ദേശം നൽകും.

date