Skip to main content

ഐ ടി ഐ പ്രവേശനം

ഗവണ്‍മെന്റ് ഐടിഐ ഇടുക്കി കഞ്ഞിക്കുഴിയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍( രണ്ട് വര്‍ഷം) ഡസ്‌ക് ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍ (ഒരു വര്‍ഷം) എന്നീ കേന്ദ്ര ഗവണ്‍മെന്റ് അംഗീകൃത (എന്‍സിവിറ്റി) കോഴ്‌സുകളിലേക്കുള്ള പ്രവേശനം തുടങ്ങി. അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി https://itiadmissions.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിച്ചതിനു ശേഷം, ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും, അപ് ലോഡ് ചെയ്ത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പകര്‍പ്പും സഹിതം തൊട്ടടുത്തുള്ള സര്‍ക്കാര്‍ ഐടിഐയില്‍ ഹാജരായി വേരിഫിക്കേഷന്‍ നടത്തേണ്ടതാണ്. അപേക്ഷ ഫീസ് 100 രൂപ. ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി : ജൂണ്‍ 29 വൈകിട്ട് 5 മണി. ഫോൺ: 9895904350, 9497338063, 04862 291938

date