Skip to main content

ക്ഷേമനിധി കുടിശിക അടയ്ക്കാം

 

കോട്ടയം: കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ നിലവിൽ അംഗങ്ങളായ തൊഴിലാളി വിഹിതം കുടിശിക വരുത്തിയിട്ടുള്ളവർക്കു കോവിഡ് കാലയളവ് ഒഴികെയുള്ള അവസാന മൂന്നു വർഷത്തെ കുടിശ്ശിക അടയ്ക്കുന്നതിന് 2024 സെപ്റ്റംബർ 30 വരെ സമയം അനുവദിച്ച് ഉത്തരവായതായി ജില്ല എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. 2023 ഡിസംബർ 31 വരെ ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിച്ച എല്ലാ ഗുണഭോക്താക്കളും 2024 ജൂൺ 25 മുതൽ ഓഗസ്റ്റ് 24 വരെയുള്ള കാലയളവിൽ വാർഷിക മസ്റ്ററിങ് നിർബന്ധമായും പൂർത്തിയാക്കണമെന്നും ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

 

date