Skip to main content

രാജ്യാന്തര ലഹരിവിരുദ്ധ ദിനം ജില്ലാ തല പരിപാടി ബുധനാഴ്ച

 

കോട്ടയം: രാജ്യാന്തര ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി ജില്ലാതല പരിപാടി ബുധനാഴ്ച (ജൂൺ 26) കോട്ടയം എം.ടി. സെമിനാരി സ്‌കൂളിൽ നടക്കും. രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ആധ്യക്ഷം വഹിക്കും. ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ.പി.എൻ. വിദ്യാധരൻ മുഖ്യപ്രഭാഷണം നടത്തും. വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ വി.എ. പ്രദീപ് ദിനാചരണ സന്ദേശം നൽകും. എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.കെ. ബിൻസി എന്നിവർ വിഷയാവതരണം നടത്തും. ജില്ലാ മാനസികാരോഗ്യപരിപാടി നോഡൽ ഓഫീസർ ഡോ. ടോണി തോമസ്, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോമി ജോൺ, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്്‌സ് ജില്ലാ ട്രെയിനിങ് കമ്മിഷണർ റോയി പി. ജോർജ്, എം.ടി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ മേരി കെ. ജോൺ, വൈ.എം.സി.എ. സബ് റീജിയൺ ചെയർമാൻ ജോബി ജയിക് ജോർജ്, എം.ടി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ ഹെഡ്മിസ്ട്രസ് റൂബി ജോൺ എന്നിവർ പ്രസംഗിക്കും. രാവിലെ 11 മണി മണി മുതൽ ലഹരി ദുരുപയോഗവും യുവജനങ്ങളും എന്ന വിഷയത്തിൽ ജില്ലാതല സെമിനാർ നടക്കും.

 

 

date