Skip to main content

സ്‌കോൾ കേരള; പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാം

 

 

കോട്ടയം: സ്‌കോൾ കേരള മുഖേനയുള്ള ഹയർ സെക്കൻഡറിതല കോഴ്സുകളിൽ 2024-26 ബാച്ചിലേക്ക് ഓപ്പൺ റഗുലർ, പ്രൈവറ്റ് രജിസ്ട്രേഷൻ, സ്പെഷൽ കാറ്റഗറി (പാർട്ട് III) എന്നീ വിഭാഗങ്ങളിൽ ഒന്നാംവർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി. അല്ലെങ്കിൽ അംഗീകൃത തത്തുല്യ കോഴ്സ് പാസായവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല. പിഴയില്ലാതെ ജൂലൈ 24 വരെയും 60 രൂപ പിഴയോടെ ജൂലൈ 31 വരെയും ഫീസടച്ച് www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കി രണ്ട് ദിവസത്തിനകം നിർദ്ദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ അതത് ജില്ലാ കേന്ദ്രങ്ങളിലേക്ക് നേരിട്ടോ , സ്പീഡ് / രജിസ്റ്റേർഡ് തപാൽ മാർഗ്ഗമോ അയച്ചു കൊടുക്കേണ്ടതാണ് .വിശദവിവരത്തിന് ഫോൺ: 0481 2300443, 9496094157.

 

 

date