Skip to main content

നിയമസഭാ മാധ്യമ അവാർഡുകൾക്ക് ജൂൺ 30 വരെ അപേക്ഷിക്കാം

കേരള നിയമസഭ ഏർപ്പെടുത്തിയ മാധ്യമ അവാർഡുകൾക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 30ന് വൈകിട്ട് മൂന്നു വരെ നീട്ടി. മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും പരിപോഷണത്തിന് ശക്തി പകരുന്ന മാധ്യമ പ്രവർത്തനംപൊതു സമൂഹത്തെ സ്വാധീനിക്കുകയും സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്ത അന്വേഷണാത്മക മാധ്യമ റിപ്പോർട്ട്നിയമസഭാ നടപടികളുടെ റിപ്പോർട്ടിംഗ് എന്നിങ്ങനെ മൂന്ന് മേഖലകളിൽ ദൃശ്യ-അച്ചടി മാധ്യമ വിഭാഗങ്ങളിലെ മികച്ച സൃഷ്ടികൾക്കായി യഥാക്രമം 'ആർ. ശങ്കരനാരായണൻ തമ്പി നിയമസഭ മാധ്യമ അവാർഡ്സി. അച്ച്യുത മേനോൻ നിയമസഭാ മാധ്യമ അവാർഡ്ഇ. കെ. നായനാർ നിയമസഭാ മാധ്യമ അവാർഡ്കെ. ആർ. ഗൗരിയമ്മ നിയമസഭാ മാധ്യമ അവാർഡ്ജി. കാർത്തികേയൻ നിയമസഭാ മാധ്യമ അവാർഡ്സി. എച്ച്. മുഹമ്മദ് കോയ നിയമസഭ മാധ്യമ അവാർഡ് എന്നിവ നൽകും. അവാർഡിന് പരിഗണിക്കേണ്ട റിപ്പോർട്ടുകളുടെ / പരിപാടികളുടെ ആറ് പകർപ്പുകൾ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ സെക്രട്ടറികേരള നിയമസഭാ സെക്രട്ടേറിയറ്റ്വികാസ് ഭവൻ പി. ഒ.തിരുവനന്തപുരം - 33 എന്ന വിലാസത്തിൽ ലഭ്യമാക്കണം. അവാർഡ് സംബന്ധിക്കുന്ന നിബന്ധനകൾഅപേക്ഷാഫോം എന്നിവ അടങ്ങുന്ന സ്‌കീംവിജ്ഞാപനം എന്നിവ കേരള നിയമസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.niyamasabha.org യിൽ ലഭിക്കും.

പി.എൻ.എക്സ്. 2548/2024

date