Skip to main content

പട്ടികജാതി/പട്ടിക വര്‍ഗ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ദ്വിവത്സര സ്റ്റെനോഗ്രഫി കോഴ്‌സ്

 

ആലുവ സബ് ജയില്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഗവ പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ കെ ജി ടി ഇ ടൈപ്പ് റൈറ്റിംഗ്, ഷോര്‍ട്ട് ഹാന്‍ഡ്, കമ്പ്യൂട്ടര്‍ വേഡ് പ്രൊസസിംഗ് (ഇംഗ്ലീഷ്, മലയാളം ലോവര്‍, ഹയര്‍) എന്നീ വിഷയങ്ങളടങ്ങിയ ദ്വിവത്സര സ്റ്റെനോഗ്രഫി കോഴ്സില്‍ ചേരുന്നതിന് ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ പ്ലസ് ടു/തത്തുല്യ പരീക്ഷ പാസായ 18 നും 35 നും മദ്ധ്യേ പ്രായമുളള പട്ടികജാതി/പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

പഠന കാലയളവില്‍ സ്‌റ്റൈപ്പന്റ് ലഭിക്കും. അപേക്ഷകര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജൂലൈ 12-ന് മുമ്പ് ഈ ഓഫീസില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം.  അപേക്ഷാ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്. (വിശദവിവരങ്ങള്‍ക്ക് 0484-2623304 നമ്പറില്‍ ബന്ധപ്പെടണം)

date