Skip to main content

പ്ലസ് വൺ സ്പോർട്ട്സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്മെന്റ്

        പ്ലസ് വൺ ഏകജാലക പ്രവേശനത്തിന്റെ സ്പോർട്ട്സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് ജൂൺ 28 ന് രാവിലെ 10 മണിമുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ അറിയിച്ചു. കാൻഡിഡേറ്റ് ലോഗിനിലെ Sports Supplymentary Results എന്ന ലിങ്കിലൂടെ അലോട്ട്മെന്റ് റിസൾട്ട് പരിശോധിക്കാംഅലോട്ട്മെന്റ് ലഭിച്ചവർ പ്രസ്തുത പേജിൽ നിന്നും അലോട്ട്മെന്റ് ലെറ്റർ എടുക്കുന്ന ലിങ്കിലൂടെ രണ്ട് പേജുള്ള അലോട്ട്മെന്റ് ലെറ്റർ പരിശോധിച്ച് പ്രവേശനത്തിന് ഹാജരാകേണ്ട ദിവസവും സ്കൂളും/ കോഴ്സും കൃത്യമായി മനസിലാക്കണം. അലോട്ട്മെന്റ് ലെറ്റർ, അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രവേശന സമയത്ത് പ്രിന്റ് എടുത്ത് നൽകുന്നതാണ്.

        അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ സ്ഥിരപ്രവേശനം നേടണം. അലോട്ട്മെന്റ് ലെറ്ററിൽ രേഖപ്പെടുത്തിയ ഫീസ് മാത്രമേ അടയ്ക്കേണ്ടതുള്ളു. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികളെല്ലാം രക്ഷിതാവിനോടൊപ്പം ജൂലൈ ഒന്നിന് വൈകിട്ട് നാല് മണിക്ക് മുമ്പ് തന്നെ പ്രവേശനത്തിന് ഹാജരാകണമെന്നും സ്പോർട്സ് ക്വാട്ടയിലെ അവസാന അലോട്ട്മെന്റാണിതെന്നും ജോയിന്റ് ഡയറക്ടർ അറിയിച്ചു.

പി.എൻ.എക്സ്. 2581/2024

 

date