Skip to main content

ജില്ലയില്‍ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

ജില്ലയില്‍ കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. സുല്‍ത്താന്‍ ബത്തേരി, വൈത്തിരി താലൂക്കുകളിലെ നൂല്‍പ്പുഴ, നെന്മേനി, മുട്ടില്‍, കോട്ടത്തറ ഗ്രാമപഞ്ചായത്തുകളില്‍ ആരംഭിച്ച അഞ്ച് ക്യാമ്പുകളിലായി 34 കുടുംബങ്ങളിലെ 111 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. 46 സ്ത്രീകളും 46 പുരുഷന്‍മാരും 19 കുട്ടികളെയുമാണ് വിവിധ താലൂക്കുകളില്‍ ആരംഭിച്ച ക്യാമ്പുകളിലേക്ക് മാറ്റിയത്.

സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ നൂല്‍പ്പുഴ നന്ദന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിലെ ക്യാമ്പില്‍ ആറ് കുടുംബങ്ങളിലെ 9 സ്ത്രീകളും 9 പുരുഷന്‍മാരും 5 കുട്ടിക്കളും ഉള്‍പ്പടെ 23 പേരെയും ചുണ്ടക്കിനി കോളിനിയിലെ അങ്കണവാടിയില്‍ ഏഴ് കുടുംബങ്ങളിലെ 11 സ്ത്രീകളും 10 പുരുഷന്‍മാരും 4 കുട്ടിക്കളും ഉള്‍പ്പടെ 25 പേരെയും മാറ്റിപ്പാര്‍പ്പിച്ചു. ചീരാല്‍ പൂള്ളക്കുണ്ട്  അങ്കണവാടിയില്‍ മൂന്ന് കുടുംബങ്ങളിലെ 6 സ്ത്രീകളും 5 പുരുഷന്‍മാരും 3 കുട്ടിക്കളും ഉള്‍പ്പടെ 14 പേരെ മാറ്റിപ്പാര്‍പ്പിച്ചു.

വൈത്തിരി താലൂക്കിലെ കരിങ്കുറ്റി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പില്‍ 2 കുടുംബങ്ങളിലെ 2 സ്ത്രീകളും 2 പുരുഷന്‍മാരും 2 കുട്ടിക്കളും ഉള്‍പ്പെടെ 6 പേരെയും മുട്ടില്‍ നോര്‍ത്ത് ഡബ്ല്യൂ.ഒ.എല്‍.പി സ്‌കൂളില്‍ 16 കുടുംബങ്ങളിലെ 18 സ്ത്രീകളും 20 പുരുഷന്‍മാരും 5 കുട്ടിക്കളെയും ഉള്‍പ്പെടെ 43 പേരെയും മാറ്റിപ്പാര്‍പ്പിച്ചു.

date