Skip to main content

വായന പക്ഷാചരണം; ബാലപംക്തികള്‍ വിതരണം ചെയ്തു

കുട്ടികളില്‍ വായന വളര്‍ത്തുന്നതിന്റെ ഭാഗമായി മാനന്തവാടി ഗവ യു.പി സ്‌കൂളില്‍ പഴശ്ശി ഗ്രന്ഥാലയം ആരംഭിച്ച വായനമൂലയിലേക്ക് ബാലപംക്തികള്‍ വിതരണം ചെയ്തു. പഴശ്ശി ഗ്രന്ഥാലയം ലൈബ്രേറിയന്‍ വി.പി ഷിനോജ് പ്രധാനധ്യാപകന്‍ ടി.പി വര്‍ക്കിക്ക് ബാല പംക്തികള്‍ കൈമാറി. അധ്യാപകരായ കെ.കെ ബിന്ദു, എന്‍. പ്രശാലിനി, പഴശ്ശി ലൈബ്രറി സെക്രട്ടറി തോമസ് സേവ്യര്‍, അസിസ്റ്റന്റ് ലൈബ്രേറിയന്‍ എം.സി ജിതിന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

date