Skip to main content

ഐ.ടി.ഐ. പ്രവേശനം

 

ആലപ്പുഴ: വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള വിവിധ  ഗവ. ഐ.ടി.ഐ.യില്‍ 2024 വര്‍ഷത്തെ  ഐ.ടി.ഐ. പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 29. അപേക്ഷ  https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയോ https://detkerala.gov.in വെബ്‌സൈറ്റിലെ ലിങ്ക് മുഖേന നേരിട്ടോ, അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ നൽകാം. ഓണ്‍ലൈനായി അപേക്ഷിച്ച് ഫീസടച്ച ശേഷം അപേക്ഷകര്‍  അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അടുത്തുള്ള ഗവ ഐ.ടി.ഐ.കളില്‍ വേരിഫിക്കേഷനായി എത്തണം. ജൂലൈ 06 ന് വൈകീട്ട് അഞ്ച് വരെ വെരിഫിക്കേഷന് നൽകാം. ഫോണ്‍: 04792953150.

date