Skip to main content

ആന്റിസെപ്റ്റിക്‌സ് സൊല്യൂഷന്‍: യൂണിറ്റ് ശിലാസ്ഥാപനം വെള്ളിയാഴ്ച

വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെസിസിപി ലിമിറ്റഡ് വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി ആന്റിസെപ്റ്റിക്‌സ് സൊല്യൂഷന്‍ നിര്‍മ്മാണം തുടങ്ങുന്നു.  കമ്പനിയുടെ കണ്ണപുരം യൂണിറ്റില്‍ തുടങ്ങുന്ന മാനുഫാക്ചറിങ് യൂണിറ്റിന്റെ ശിലാസ്ഥാപനം ജൂണ്‍ 28ന് വൈകിട്ട് മൂന്ന് മണിക്ക് കെസിസിപിഎല്‍ ചെയര്‍മാന്‍ ടി വി രാജേഷ് നിര്‍വഹിക്കും.  മാനേജിങ് ഡയറക്ടര്‍ ആനക്കൈ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. കമ്പനി ഡയറക്ടര്‍മാര്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
കണ്ണപുരം യൂണിറ്റില്‍ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഹാന്റ് വാഷ്, സാനിറ്റൈസര്‍ നിര്‍മ്മാണ യൂണിറ്റിന് പുറമെ ഹാന്റ് റബ്ബ് അടക്കം ആന്റിസെപ്റ്റിക് സൊല്യൂഷന്‍ - പ്ലസ്, ആന്റിസെപ്റ്റിക് സൊല്യൂഷന്‍ - ക്ലിയര്‍, ആന്റിസെപ്റ്റിക് സൊല്യൂഷന്‍ സൂപ്പര്‍, ഐസോ റബ്ബ്, എതനോള്‍ റബ്ബ്, ടോപ്പിക്കല്‍ സൊല്യൂഷന്‍ - പ്ലസ്, ടോപ്പിക്കല്‍ സൊല്യൂഷന്‍ - ക്ലിയര്‍, കെസിസിപിഎല്‍ സെപ്‌റ്റോള്‍, സുപ്രീം എഎസ്, ക്ലോറോഫ്‌ലൈലിനോള്‍, സര്‍ജിസോള്‍, കെസിസിപി ഡിസിന്റോള്‍, മൗത്ത് വാഷ് തുടങ്ങിയ 15 ഉല്‍പ്പന്നങ്ങളാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കുക. പദ്ധതിക്കായി 2.4 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.

date