Skip to main content

തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി ആരംഭിക്കുന്നു

കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ആരംഭിക്കുന്നു. ബ്ലോക്ക് പരിധിയിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് സുസ്ഥിരമായ തൊഴിലും സ്ഥിര വരുമാനവും ഉറപ്പു നൽകുക എന്ന ലക്ഷ്യവുമായാണ് പദ്ധതി നടപ്പാക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടു കൂടിയാണ് പദ്ധതി നടപ്പാക്കുക.
പദ്ധതി ആരംഭിക്കുന്നതിനു മുന്നോടിയായുള്ള ആദ്യ യോഗം തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്നു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. വി. സൈനുദ്ധീൻ യോഗം ഉദ്ഘാടനം ചെയ്തു.  ചടങ്ങില്‍ വൈസ് പ്രസിഡന്റ്‌ പ്രീത പുളിക്കല്‍ അധ്യക്ഷത വഹിച്ചു.  ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമാരായ പി. പുഷ്‌പ (തലക്കാട്), വി. ശാലനി (തൃപ്രങ്ങോട്), വൈസ് പ്രസിഡന്റുമാരായ സുഹറ ആസിഫ് (പുറത്തൂര്‍), കെ. പാത്തുമ്മക്കുട്ടി (മംഗലം),  കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ റനീഷ്, കുടുംബശ്രീ മുന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ജാഫര്‍ കെ കക്കൂത്ത്, തിരൂർ മിഴി മാനേജ്മെന്റ് ടീം അംഗം ഷഹരിയാസ്, മൈക്രോ എന്റർപ്രൈസ്  കൺസൾട്ടന്റ് സഫ്ന എന്നിവര്‍ സംസാരിച്ചു.

date